'പിറന്ന മണ്ണിൽ മരിക്കണമെന്നാണ് ആഗ്രഹം'; ജോലി ആവശ്യാർത്ഥമാണ് 1965-ൽ പാക്കിസ്ഥാനിൽ പോയത്, രാജ്യം വിടാൻ നോട്ടീസ് കിട്ടിയ ഹംസ പറയുന്നു...

'പിറന്ന മണ്ണിൽ മരിക്കണമെന്നാണ് ആഗ്രഹം'; ജോലി ആവശ്യാർത്ഥമാണ് 1965-ൽ പാക്കിസ്ഥാനിൽ പോയത്, രാജ്യം വിടാൻ നോട്ടീസ് കിട്ടിയ ഹംസ പറയുന്നു...
Apr 26, 2025 08:14 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാർത്ഥമാണ് 1965ൽ പാക്കിസ്ഥാനിൽ പോയതെന്നും 1971 ൽ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാൻ പാസ്പോർട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറയുന്നു.

"ജോലി ആവശ്യാർത്ഥമാണ് 1965ൽ കൊൽക്കത്തിൽ നിന്നും അന്നത്തെ ഈസ്റ്റ് പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് )പോയത്. ധാക്കയിൽ നിന്നും കറാച്ചിയിൽ ജോലി ചെയ്യുകയായിരുന്ന മൂത്ത ജേഷ്ഠന്റെ അടുത്തേക്ക് പോയി. അതിന് ശേഷം നാട്ടിലേക്ക് വരികയും പോകുകയും ചെയ്യാറുണ്ടായിരുന്നു.

1971 ൽ ഇന്ത്യ-പാക് യുദ്ധം കഴിഞ്ഞ ശേഷം യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടായി. തിരിച്ച് വരാൻ പറ്റാത്ത സ്ഥിതിയായപ്പോൾ അവിടത്തെ പാസ്പോർട്ട് എടുത്തു. പിന്നീട് നാട്ടിലേക്ക് വന്നു. പാക് പാസ്പോർട്ടുള്ള ഹംസ 2007 മുതൽ കേരളത്തിൽ സ്ഥിര താമസമാണ്.

മക്കൾക്കും കുടുംബത്തിനും ഒപ്പമാണ് ഇപ്പോൾ കൊയിലാണ്ടിയിൽ താമസിക്കുന്നത്. പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹംസ പറയുന്നു. ഹൃദ്രോഗിയായതിനാൽ വീടിന് പുറത്തേക്ക് പോലും ഒറ്റക്ക് പോകാൻ കഴിയില്ല. പിന്നെങ്ങനെ പാകിസ്താനിലേക്ക് പോകുമെന്നും ഹംസ ചോദിക്കുന്നു".

2007 മുതല്‍ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിട്ടില്ല. നിലവിൽ 2 വർഷം താമസിക്കാനുളള അനുമതിയുണ്ട്.

ഇവരെ കൂടാതെ വടകര സ്വദേശികളായ രണ്ടുപേർ, ഒരു പെരുവണ്ണാമൂഴി സ്വദേശി എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പാകിസ്താനിൽ നിന്ന് വന്ന് ഏറെക്കാലമായി നാട്ടില്‍ കഴിയുന്ന ഇവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

Hamza received notice leave country Pakistan 1965 searchofwork

Next TV

Related Stories
നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

Apr 27, 2025 01:31 PM

നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എ യുമായി പോലീസ്...

Read More >>
അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. സ്വർണം പവന്റെ ഇന്നത്തെ വില അറിയാം

Apr 27, 2025 01:08 PM

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. സ്വർണം പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ...

Read More >>
വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

Apr 27, 2025 12:53 PM

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

വയനാട് പനമരം കൈതക്കലിൽ അമ്മയെയും മകനെയും കാണ്മാനില്ലെന്ന്...

Read More >>
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

Apr 27, 2025 12:25 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

പിടിയിലായ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍...

Read More >>
കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 27, 2025 12:14 PM

കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത്...

Read More >>
Top Stories

GCC News